20 April 2024, Saturday

മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം പി ആര്‍ ശ്രീജേഷിന്

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2022 9:21 pm

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021‑ലെ ഏറ്റവും മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇ­ന്ത്യ­ന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ 2020ല്‍ പുരസ്കാരം നേടിയിരുന്നു. ടോക്യോ ഒ­ളിമ്പിക്സിൽ വെങ്കലം നേ­ടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്തതു കൊച്ചി സ്വദേശിയായ ശ്രീജേഷാണ്.

പർവതാരോഹകൻ സ്‌പെയിനിന്റെ ആല്‍ബെര്‍ട്ടോ ഗിനെസ് ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് ശ്രീജേഷ് പുരസ്കാരം നേടിയത്. 1,27,647 വോട്ടുകള്‍ ശ്രീ­ജേഷ് നേടി. 17 രാജ്യങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. 

ENGLISH SUMMARY:PR Sree­jesh wins World Games Award for Best Athlete
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.