സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാൻ വീണ്ടും പ്രഭാസ്

Web Desk
Posted on January 17, 2020, 2:56 pm

ബോക്സ് ഓഫീസിൽ റെക്കോഡുകൾ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കുവാൻ വീണ്ടും പ്രഭാസ്. പൂജ ഹെഗ്ഡേ-പ്രഭാസ് എന്നിവർ താരജോഡികളായി അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.

2015 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ജില്ലിന്റെ സംവിധായകൻ രാധാകൃഷ്ണകുമാറാണ് പ്രഭാസിന്റെ പുതിയ ചിത്രം ഒരുക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടില്ല. നേരത്തേ പുതിയ സിനിമ ജാൻ ആണെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ വൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- രവീന്ദ്ര, ഡി. ഓ. പി- മനോജ് പരമഹംസ.

YOU MAY ALSO LIKE