ഭാര്യ തൊട്ടടുത്ത് ഉറങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച്‌ സഹയാത്രികയെ പീഡിപ്പിച്ച ടെക്കിക്ക് 9 വർഷം തടവ്

Web Desk
Posted on December 14, 2018, 8:12 pm

ഭാര്യ തൊട്ടടുത്ത് ഉറങ്ങുന്നതിനിടെ  വിമാനത്തില്‍ വെച്ച്‌ സഹയാത്രികയെ ലൈംഗികമായി പീഡിപ്പിച്ച തമിഴ്‌നാട്ടുകാരന് അമേരിക്കന്‍ കോടതിയുടെ ശിക്ഷ. യുഎസിൽ ജോലി ചെയ്യുന്ന ടെക്കി പ്രഭു രാമമൂര്‍ത്തിക്കാണ് അമേരിക്കന്‍ കോടതി ഒമ്പതുവര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്തിരുന്ന 22 കാരിയെ  ഇയാള്‍ ഉപദ്രവിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി.

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ അമേരിക്കയില്‍ നിന്നും ഒരിക്കലും തിരികെ പ്രവേശിക്കാന്‍ കഴിയാത്ത വിധം പുറത്താക്കണമെന്നും  കോടതി വിധിച്ചു. ഭാര്യയുമായി ലാസ് വേഗാസില്‍ നിന്നും ഡിട്രോയിറ്റിലേക്കുള്ള രാത്രിയാത്രയ്ക്കിടയില്‍ തൊട്ടടുത്ത  സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതി ഉറങ്ങുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍അഴിച്ചാണ് അതിക്രമം.

ഉറക്കത്തിനിടയില്‍ ഉണര്‍ന്ന യുവതി  വിമാനത്തിലുള്ളവരെ സഹായത്തിന് വിളിച്ചു.ജനുവരി 3 ാം തീയതി നടന്ന സംഭവത്തില്‍ തെളിവുകളോടെയാണ് രാമമൂര്‍ത്തിയെ പിടികൂടിയത്. സംഭവം ഒച്ചപ്പാടായതോടെ ഇവരെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. വിമാനം ഇറങ്ങിയപ്പോള്‍ പോലീസ് വന്ന് പിടികൂടുകയും ചെയ്തു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നെന്നും തന്റെ ദേഹത്തേക്ക് കിടന്നാണ് ഇര ഉറങ്ങിയതെന്നും പറഞ്ഞ രാമമൂര്‍ത്തി താന്‍ അവരെ മോശമായി സ്പർശിച്ചെന്ന  ആരോപണവും നിഷേധിച്ചു.

പിന്നീട് എഫ്ബിഐ അഞ്ചു ദിവസം മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു. സ്ത്രീകൾ വിമാനത്തിനുള്ളില്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങളില്‍ ഇന്ത്യാക്കാര്‍ പിടിക്കപ്പെടുന്ന സംഭവം വര്‍ദ്ധിക്കുന്നതായി എഫ്ബിഐ യുടെ കണക്കുകൾ പറയുന്നു.