24 April 2024, Wednesday

ആരോഗ്യപ്രശ്നത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രഗ്യാസിങ് കബഡി കളിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2021 11:06 pm

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍ കബഡി കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോപങ്കുവച്ചത്.

മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാസിങ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. വിചാരണ സമയത്തും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ വിചാരണയ്ക്ക് നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രഗ്യാസിങ് കോടതിയെ അറിയിച്ചിരുന്നു.നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് ഇവര്‍ നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Eng­lish Sum­ma­ry : pragya singh after she got bail involved in kabady game

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.