കുറ്റ്യാട്ടൂർ ഉരുവച്ചാലിനു സമീപം താമരവളപ്പിലെ വീട്ടിൽ ശ്രീപാർവതി ഇനി അമ്മയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയ്ക്കുമൊപ്പമാണ് കഴിയുക. നിമിഷനേരം കൊണ്ടാണ് ശ്രീപാർവതിക്ക് ഇന്നലെ മാതാപിതാക്കളെ നഷ്ടമായത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ വഴിയാണ് പ്രജിത്തും ഭാര്യ റീഷയും കാര്‍ കത്തി വെന്തുമരിച്ചത്. ഇന്നലെ പതിനൊന്നേകാലോടെയാണു ദുരന്ത വാർത്ത നാട്ടിലറിയുന്നത്. പ്രജിത്തിന്റെ അച്ഛൻ ഗോപാലനും അമ്മ കൗസല്യയും നേരത്തെ മരിച്ചിരുന്നു. കുറ്റ്യാട്ടൂർ ഗ്രാമം കണ്ണീർ കുതിർന്നാണ് പ്രജിത്തും ഭാര്യ റീഷയ്ക്കും യാത്രാമൊഴി നല്‍കിയത്.
പ്രണയ വിവാഹമായിരുന്നു പ്രജിത്തും ഭാര്യ റീഷയുടെയും. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. നൂറുക്കണക്കിന് ആളുകളാണ് സംഭവമറിഞ്ഞ് ഇരുവരുടെയും വീടുകളിൽ എത്തിയത്. ഇന്നലെ വൈകിട്ട് 6ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പ്രജിത്തിന്റെയും റീഷയുടെയും മൃതദേഹങ്ങൾ ആദ്യം റീഷയുടെ വീട്ടിലെത്തിച്ചത്. മാതാപിതാക്കളായ വിശ്വനാഥനും ശോഭനയും ശ്രീപാർവതിയും അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ നാട് നിറകണ്ണുകളോടെയാണ് സാക്ഷിയായത്. പ്രദേശത്തെ സാമൂഹിക– സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു പ്രജിത്ത്. ശ്രീപാർവതി പഠിക്കുന്ന കുറ്റ്യാട്ടൂർ കെഎകെഎൻഎസ്എയുപി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു പ്രജിത്.
English Summary:Prajit and Reesha’s daughter Sreeparvati gave them a final kiss
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.