Wednesday
11 Dec 2019

കേരളത്തിലെ മുഴുവൻ സീറ്റുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടും

By: Web Desk | Friday 12 April 2019 1:44 PM IST


കണ്ണൂർ: കേരളത്തിൽ മുഴുവൻ സീറ്റുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂർ പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറുടെ പ്രചാരണത്തിന്റെ ഭാഗമായി മയ്യിൽ ടൗണിൽ നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യക്കെതിരെയുള്ള മോദി സർക്കാരിന്റെ വിവേചനത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ ഏതെങ്കിലും ഒരു സീറ്റിൽ കൂടി മത്സരിക്കുമെന്ന് തീരുമാനമെടുത്തതെന്നാണ് അവരുടെ നേതൃത്വം പറഞ്ഞത്. കർണാടക ഒഴികെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നും ബിജെപി ശക്തമല്ല. അതിനാൽ എല്ലാവരും പ്രതീക്ഷിച്ചത് രാഹുൽ ഗാന്ധി കർണാടകയിൽ പോയി ബിജെപിക്കെതിരെ മത്സരിക്കുമെന്നാണ്. എന്നാൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനെതിരെ ആണ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിക്കുന്നത്. ഞങ്ങൾക്കെതിരെ മത്സരിക്കുന്നവരെ രാഷ്ട്രീയമായി ശക്തമായി എതിരിടാൻ ഞങ്ങളും തീരുമാനിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ വയനാട് ഉൾപടെ കേരളത്തിലെ 20 സീറ്റും ഇടതുമുന്നണി വൻവിജയം നേടുമെന്നത് ഉറപ്പാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു