ഇന്ത്യയില്‍ തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ​യും രജിസ്റ്ററാണ് വേണ്ടത്: പ്രകാശ് രാജ്

Web Desk

ബാംഗ്ലൂർ

Posted on January 21, 2020, 2:29 pm

ഇന്ത്യയില്‍ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റ​ല്ല തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ ക​ണ​ക്കാ​ണ് എ​ടു​ക്കേ​ണ്ട​തെ​ന്ന് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. ഹൈദരാബാദിൽ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എ​ന്‍​ആ​ര്‍​സി ത​യാ​റാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍, അ​ത് തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടേ​യും വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ര​ജി​സ്റ്റ​റാ​യി​രി​ക്ക​ണ​മെ​ന്ന് പ്ര​കാ​ശ് രാ​ജ് പറഞ്ഞു.

“ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകൾ ഞങ്ങൾക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം”-പ്രകാശ് രാജ് പറഞ്ഞു

രാ​ജ്യ​ത്തെ യു​വ​ജ​ന​ത രാ​ഷ്ട്ര​മീ​മാം​സ പാ​ഠ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പ​ഠി​പ്പി​ച്ച്‌ അ​ദ്ദേ​ഹ​ത്തി​നെ അ​തി​ല്‍ ബി​രു​ദം എ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും പ​രി​ഹ​സി​ച്ചു.അസമിലെ 19 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ചു. ഒരു കാർഗിൽ യുദ്ധവീരന്റെ പേര് പോലും എൻ‌ആർ‌സി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് കാരണം അയാളൊരു മുസ്ലിം ആയതുകൊണ്ടാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

Eng­lish sum­ma­ry: Prakash raj says need reg­is­ter of unem­ployed people

YOU MAY ALSO LIKE THIS VIDEO