പ്രകൃതി പാഠങ്ങള്‍

Web Desk
Posted on March 17, 2019, 6:50 am

ശാസ്താംകോട്ട ഭാസ്

പ്രകൃതി
ഒരു പാഠമാണ്
ഹരിതാഭമായ
അതിജീവനത്തിന്റെ
നിലനില്പിനു വേണ്ടിയുള്ള
പോരാട്ടത്തിന്റെ
ഗൃഹപാഠം!
പ്രകൃതി
ഒരു പാഠമാണ്
പ്രണയത്തിന്റെ
പച്ചപ്പുകളില്‍
ജീവരാശികളുടെ
തുടിപ്പുകള്‍
ഒളിപ്പിച്ചു വയ്ക്കുന്ന
ജീവപാഠം!
പ്രകൃതി
ഒരു പാഠമാണ്
കാവുകളും
കന്യാവനങ്ങളും
ജൈവ വൈവിധ്യങ്ങളുടെ
അഭൗമമായ
സ്വാസ്ഥവും
പ്രകൃതിയുടെ
പച്ചത്തുരുത്തുകളുമാണെന്ന
ഹരിതപാഠം!
പ്രകൃതി
ഒരു പാഠമാണ്
നിയതവും
സന്തുലിതവുമായ
പ്രകൃതിയുടെ
ആവാസ വ്യവസ്ഥകളെ
ഉല്ലംഘിക്കരുതെന്ന
നിയമപാഠം!
പ്രകൃതി
സ്‌നേഹമാണ്
ജീവജാലങ്ങളുടെ
പ്രജ്ഞയും
പ്രകാശവുമാണ്!