ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ‘പ്രളയ്’ വിജയകരമായി വിക്ഷേപണം പൂർത്തിയാക്കിയെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു. വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചതായും അധികൃതർ അറിയിച്ചു. ഒഡിഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽനിന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് മിസൈൽ വിക്ഷേപിച്ചത്. 350 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന മിസൈൽ ഉടൻ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. 500‑1000 കിലോഗ്രാം പേലോഡ് ശേഷിയുള്ള പ്രളയ് നിർമ്മിക്കാന്‍ 333 കോടി രൂപയാണ് ചെലവായത്.
english summary; ‘pralay’ launch success
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.