September 26, 2022 Monday

Related news

August 29, 2022
July 7, 2022
June 2, 2022
June 1, 2022
April 9, 2022
December 12, 2021
October 30, 2021
August 28, 2021
August 26, 2021
August 20, 2021

63 കവികൾ പങ്കു ചേർന്ന പ്രണത കാവ്യോത്സവം രണ്ടറ്റം 2020

Janayugom Webdesk
കൊച്ചി
July 16, 2020 6:42 pm

അന്ധകാരത്തിൻ അന്ത്യത്തിൽ നമ്മൾ രണ്ടു പേരും ഇല്ലാതായ പോലെ.…കോവിഡ് കാലത്തെ ആകുലതകൾ പേറി പ്രണത ബുക്സിന്റ് ‘രണ്ടറ്റം 2020’ കാവ്യോത്സവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പാടി. അറുപ്പത്തിമൂന്ന് കവികൾ പങ്കെടുത്ത ഓൺലൈൻ കാവ്യോത്സവം കർക്കിടക ഒന്നിന് (ഇന്ന്) ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.

ശൂന്യം എന്ന കവിതയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ചൊല്ലിയത്. ഇ.വി. രാമകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, രാവുണ്ണി, സിവിക് ചന്ദ്രൻ, വീരാൻകുട്ടി, എസ്. ജോസഫ്, മ്യൂസ് മേരി, കവിതാ ബാലകൃഷ്ണൻ, രോഷ്നി സ്വപ്ന തുടങ്ങി പുതിയ തലമുറയിലെ അജീഷ് ദാസൻ ഉൾപ്പെടെയുള്ള അറുപ്പത്തിമൂന്ന് കവികളാണ് കാവ്യോത്സവത്തിൽ പങ്കെടുത്തത്.

വി.ജി.തമ്പി ആമുഖഭാഷണം നടത്തി. വേണു വി. ദേശം, വി.ജി. തമ്പി, ഷാനവാസ് എം.എ എന്നിവരാണ് കവിതകൾ സമാഹരിച്ചത്. ഓൺലൈനിലെ വേദിയിൽ ഇത്രയും കവികൾ ഒന്നിച്ച് പങ്കുചേരുന്നത് ഇതാദ്യമാണ്. കോവിഡ് രണ്ടറ്റത്താക്കിയ മനുഷ്യരെ മനസ്സുകൊണ്ട് ഒന്നിപ്പിക്കുകയാണ് കാവ്യോത്സവത്തിന്റെ ലക്ഷ്യം. രണ്ടറ്റം 2020 കാവ്യോത്സവം ആസ്വദിക്കാൻ http://pranathabooks.com/kavyolsavam സന്ദർശിക്കണം.

 

Eng­lish sum­ma­ry; ‘Ran­dat­tam 2020’ fest by pranatha books

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.