നൂറ്റാണ്ട് മാറി, ഇത് പ്രണവിന്‍റെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

Web Desk
Posted on December 10, 2018, 12:12 pm
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
മുളകുപാടം ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ.