Tuesday
19 Feb 2019

പ്രണവ് മോഹന്‍ലാല്‍ ആലപിച്ച ആദിയിലെ ജിപ്‌സി വുമണിന്‍റെ മേക്കിങ് വീഡിയോ

By: Web Desk | Monday 29 January 2018 5:31 PM IST

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതോടൊപ്പം, സിനിമയില്‍ പ്രണവ് പാടിയ ജിപ്‌സി വുമണ്‍ എന്ന ഗാനത്തിന്‍റെ മേക്കിങ് വീഡിയോയും പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതിയത്.

ഈണം പകര്‍ന്നിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. തനിക്ക് സിനിമയില്‍ ഒരു ഇംഗ്ലീഷ് ഗാനം എഴുതാനും ആലപിക്കാനും താത്പര്യമുണ്ടെന്നു പ്രണവ് തന്നെയാണ് ചിത്രത്തിന്‍റെ സംവിധായകനായ ജീത്തു ജോസഫിനോട് പറഞ്ഞത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ആദിയെന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. പ്രണവിനെ കൂടാതെ, സിദ്ദിഖ്, ലെന, ജഗപതി ബാബു, അനുശ്രീ, അദിതി എന്നിവരാണ് സിനിമയില്‍ വേഷമിടുന്ന മറ്റു താരങ്ങള്‍.

Related News