March 23, 2023 Thursday

Related news

March 22, 2023
March 21, 2023
March 20, 2023
March 17, 2023
March 15, 2023
March 14, 2023
March 14, 2023
March 13, 2023
March 11, 2023
March 10, 2023

ദുരഭിമാന കൊല; ഗർഭിണിയായ മകളുടെ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മുഖ്യപ്രതി മരിച്ച നിലയിൽ

Janayugom Webdesk
ഹൈദരാബാദ്
March 8, 2020 1:13 pm

മരുമകനെ ക്വട്ടേഷൻ നൽകി കൊല്പപെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാരുതി റാവുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈർത്താബാദിലെ ആര്യവൈശ്യ ഭവനിലെ മുറിയിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ എന്തിനാണ് ഹൈദരാബാദിൽ വന്നതെന്ന് വ്യക്തമല്ല. അതിനാൽ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മൃതദേഹം ഓസ്മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

2018 സെപ്തംബറിലാണ് മാരുതി റാവുവിന്റെ മകൾ അമൃതയുടെ ഭർത്താവ് പ്രണയ് കൊല്ലപ്പെടുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ദുരഭിമാന കൊലയാണന്ന് കണ്ടെത്തുന്നത്. ഒരു കോടി രൂപയ്ക്കാണ് റാവു കൊട്ടേഷൻ നൽകിയത്.

വൈശ്യ സമുദായ അംഗമായ റാവുവിന്‍റെ മകള്‍ അമൃത ദളിത് വിഭാഗമായ മല്ല സമുദായ അംഗമായ പ്രണയിയെ വിവാഹം ചെയ്തതാണ് റാവുവിനെ പ്രകോപിപ്പിച്ചത്. കേസില്‍ റാവുവും, സഹോദരന്‍ ശ്രാവണ്‍ അടക്കം പ്രതികള്‍ക്ക് 2019 ഏപ്രിലില്‍ ജാമ്യം ലഭിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ കാരണം. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.