പ്രണയം

Web Desk
Posted on July 28, 2019, 8:16 am

രശ്മി എന്‍ കെ

പ്രണയം കരുതലിന്റെ
അവസാന വാക്കാണ്
പ്രിയപ്പെട്ടവളുടെ സന്തോഷത്തിനായി
സ്വയം നീക്കിവെക്കലാണ്
പ്രിയപ്പെട്ടവന്റെ വേവലാതികള്‍
ഒരു ചുംബനത്തില്‍
ഉരുക്കിക്കളയലാണ്
അതിനു കാട്ടുപൂവിന്റെ
നിര്‍മല ഗന്ധമാണ്
കാട്ടുതേനിന്റെ മത്തുപിടിപ്പിക്കുന്ന മധുരവും
കുരുതിക്കളത്തിലെ ചോരയുടെ മണമുള്ള
നിനക്ക്
എങ്ങനെയാണ് എന്റെ പ്രണയിയാവാന്‍ കഴിയുക?
അഗ്‌നിതാണ്ഡവമാടുന്ന നിനക്ക്
എങ്ങനെ എന്റെ പൂക്കളെ
വാടാതെ സൂക്ഷിക്കാനാവും?
നരകത്തിന്റെ മുഖമുള്ള
നിനക്ക്
പ്രണയം എന്ന് എങ്ങനെ പറയാനാകും?
പോവുക!
നീ ഉള്ളു തണുപ്പിച്ചു.
പ്രണയമായി വരിക.…
റോസാപ്പൂപോലെ തുടുത്ത
കുഞ്ഞു പാദത്തെ
ചുംബിക്കുമ്പോല്‍
മൃദുലമായി
എന്നെ കൈക്കൊള്ളുക ..
എന്നെ കൊല്ലാതിരിക്കുക !