ഭോപ്പാല്‍: ബുക്ക് ചെയ്ത സീറ്റ് അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്പൈസ് ജെറ്റിനെതിരെ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാതി. എസ്.ജി 2489 വിമാനത്തില്‍ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രഗ്യാ, വിമാനത്താവള ഡയറക്ടര്‍ അനില്‍ വിക്രത്തിനാണ് പരാതി നല്‍കിയത്. ഡല്‍ഹിയില്‍നിന്നും ഭോപ്പാലിലേക്കുള്ള യാത്രയ്ക്കു താന്‍ സീറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും എന്നാല്‍ ആ സീറ്റ് സ്പൈസ് ജെറ്റിലെ ജീവനക്കാര്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. വിമാനം ലാന്‍ഡ് ചെയ്തശേഷം പുറത്തിറങ്ങാന്‍ പ്രഗ്യാ തയാറായില്ലെന്നും അധികൃതര്‍ പറഞ്ഞു.
you may also like this video;