ബാബ്റി മസ്ജിദ് തകര്‍ത്തില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ
വിട്ട ലഖ്നൗ കോടതിയുടെ വിധിയെ പരിഹസിച്ച് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷന്. അങ്ങനെ ഒരു പള്ളിയേ അവിടെ ഉണ്ടായിരുന്നില്ല. ഇതാണ് പുതിയ ഇന്ത്യയിലെ നീതി എന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ പരിഹാസം.
There was no mosque there. Justice in new India! https://t.co/JdqfgWqzLm
— Prashant Bhushan (@pbhushan1) September 30, 2020
ബാബ്റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ പ്രതികളെയെല്ലാം ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവ് കുറ്റവിമുക്തരാക്കിയിരുന്നു. പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു, പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും വിധിയിൽ പറയുന്നു.
രണ്ടായിരത്തോളം പേജുള്ളതായിരുന്നു വിധി പ്രസ്താവന. മാധ്യമങ്ങളെയടക്കം കേസുമായി ബന്ധമില്ലാത്തവരെ ആരെയും കോടതി മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. 10.46ന് ജഡ്ജി എസ് കെ യാദവ് കോടതിയിലെത്തി. കോടതി പരിസരത്തും ഉത്തർപ്രദേശിലാകെയും കനത്ത സുരക്ഷയിലാണ്.
1992 ഡിസംബര്‍ ആറിനാണ് രാമജന്മഭൂമി വിവാദത്തെത്തുടര്‍ന്ന് കര്‍സേവ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറേ പേര് കൊല്ലപ്പെട്ടിരുന്നു. 1992 ല്‍ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചിരുന്നു. തുടര്‍ന്ന് 1993 ലാണ് കേസില്‍ ഉന്നത ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്.
English summary:prasanth bhushan on babari masjid case verdict
You may also like this video: