Web Desk

December 20, 2020, 6:10 pm

കോവിഡ് കാരണം പാർലമെന്റ് സമ്മേളനം ഒഴിവാക്കിയവർ ബംഗാളിൽ റാലി നടത്തുന്നു; വിമർശനവുമായി പ്രശാന്ത് ഭൂഷൺ

Janayugom Online

അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡിന്റെ പേര് പറഞ്ഞ് പാർലമെന്റിന്റെ ശീതകാല സമ്മേളനം നിർത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളിൽ റാലിനടത്തുകയും ചെയ്ത നടപടി ബിജെപിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ അധാർമികതയും കീറിയെറിഞ്ഞ് എല്ലാ പാർട്ടികളിൽനിന്നും ബിജെപി നേതാക്കളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തുടർന്ന് പാർലമെന്റ് സമ്മേളനം ഒഴിവാക്കിയ അമിത്ഷാ മാസ്ക്കും സാമൂഹിക അകലവുമില്ലാതെ റാലികൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു. മോദിയുടെയും അമിത് ഷായുടെയും ബിജെപി ജനാധിപത്യത്തെ കീറിയെറിയുകയാണ് ‑പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തു.

Eng­lish sum­ma­ry; pras­anth bhushan statement

You may also like this video;