തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന പരാതിയുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഞായറാഴ്ച രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് പ്രസീത പറയുന്നു. ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് പ്രസീത ആരോപിച്ചു. സംഭവത്തില്‍ പൊലീസിന് പ്രസീത പരാതി നല്കി.
സി കെ ജാനുവിനെ എൻഡിഎയിൽ ചേര്‍ക്കുന്നതിന് വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണം നൽകിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് പത്ത് ലക്ഷവും മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷവും സി കെ ജാനുവിന് കൈമാറിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കോഴ ഇടപാടിന്റെ ടെലിഫോൺ സംഭാഷണങ്ങളുടെ പ്രസീത പുറത്തു വിട്ടിരുന്നു.
English summary: Praseetha Azhikode’s facebook account hacked.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.