Web Desk

ന്യൂഡല്‍ഹി

January 28, 2020, 11:24 am

ഇത്തരം വിഡ്ഢികളെ മാത്രമാണ് ബിജെപി മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കുന്നത്: അനുരാഗിനെതിരെ പ്രശാന്ത് ഭൂഷൺ

Janayugom Online

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ‘രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു’ എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇത്തരം പ്രസ്താവനകൾ നടത്തിയ താക്കൂറിനെ ജയിലിലടക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറിലൂടെ ആവശ്യപ്പെട്ടു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു അനുരാഗ് താക്കൂറിന്റെ വിവാദ പ്രസ്താവന. ‘ദേശ് കെ ഗദ്ദറോണ്‍’.…എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തിരുന്നു

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവം പരിശോധിക്കുകയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അനുരാഗ് താക്കൂറിന്റെ വിവാദ പ്രസ്താവനക്ക് ശേഷം പരിപാടിയില്‍ അമിത് ഷാ എത്തി. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Prashanth bhushan against anurag takoors dis­pute slogan

You may also like this video