Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ന്യൂഡൽഹി

January 26, 2021, 1:45 pm

കര്‍ഷകര്‍ നമ്മുടെ റിപ്പബ്ലിക് തിരിച്ചുപിടിക്കുകയാണ്; ട്രാക്ടര്‍ റാലി പിന്തുണച്ച് പ്രശാന്ത് ഭൂഷണ്‍

Janayugom Online

കര്‍ഷകര്‍ നമ്മുടെ റിപ്പബ്ലിക് തിരിച്ചുപ്പിടിക്കുന്നതിനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ചരിത്രപരമായ ഡല്‍ഹിയിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് സര്‍ക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളേക്കാള്‍ മുന്നിട്ടുനില്‍ക്കുമെന്ന് നിസ്സംശയം പറയാം. ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിന്മുറക്കാര്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയുമെല്ലാം മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് പിന്തുണ നല്‍കി കൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി

.അതേസമയം, റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ആരംഭിച്ച കർഷക മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്.

നേരത്തെ, സിംഘു, തിക്രി അതിർത്തികളിൽ ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്കു പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. തുടർന്ന് ഇവർ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട് നഗറിൽ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു.

You may also like this video: