Saturday
19 Oct 2019

സാമൂഹ്യ മാധ്യമങ്ങള്‍ കൊണ്ടാടിയ പ്രതാപ് സാരംഗി കൊടും കുറ്റവാളി

By: Web Desk | Saturday 1 June 2019 1:16 PM IST


ന്യൂഡല്‍ഹി: ഓട്ടോറിക്ഷയില്‍ വോട്ട് ചോദിച്ച് കേന്ദ്ര മന്ത്രിയായതിന്റെ പേരില്‍ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ആഘോഷിക്കുകയാണ് പ്രതാപ് ചന്ദ്ര സാരംഗിയെ. സാരംഗിയുടെ മുളകൊണ്ടുണ്ടാക്കിയ വീടിന്റേയും, ഓട്ടോറിക്ഷയിലെ യാത്രയുടേയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ പ്രതാപ് ചന്ദ്ര സാരംഗിയുടെ ഭൂതകാലം അത്ര കയ്യടിയര്‍ഹിക്കുന്നതല്ല. 1999 ല്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായിരുന്നു അന്ന് ബജ്‌റംഗ് ദള്‍ നേതാവായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി.

അന്ന് ദാരാ സിങുള്‍പ്പടെ ബജ്‌റംഗ് ദള്‍ അംഗങ്ങളായ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ശിക്ഷ വെട്ടി കുറയ്ക്കുകയും ചെയ്തു.
2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘ പരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒറീസ നിയമസഭ ആക്രമിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലും പ്രതാപ് ചന്ദ്ര സാരംഗി പ്രതിയാണ്.

YOU MAY ALSO LIKE THIS VIDEO:

Related News