മാധ്യമ പ്രവർത്തകൻ പ്രദീപിനെ ഇടിച്ച ലോറിയെയും ഡ്രൈവറെയും കണ്ടെത്തി. ജോയിയെന്ന ഡ്രൈവറാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ പ്രതാപൻ്റെ നേത്യത്വത്തിലാണ് നടപടി. ഉടമ മോഹനനെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു.
മോഹനന്റെ മകളുടെ പേരിലാണു ലോറി. വെള്ളായണിയില്‍ അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
മോഹനനും ജോയിയും വട്ടിയൂർക്കാവിലെ ക്വാറിയിൽനിന്ന് എം സാൻഡ് കയറ്റി ശാന്തിവിള ഭാഗത്തേക്കു പോകുകയായിരുന്നു. വാഹനം ഇടിച്ച കാര്യം അറിഞ്ഞിരുന്നു എന്നും പേടി കാരണമാണ് നിർത്താതെ പോയതെന്നും ജോയി പൊലീസിനോടു പറഞ്ഞു. എം സാൻഡ് ഇറക്കിയശേഷം, അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂർക്കടയിലേക്കു പോയത്. ലോറി നമ്പർ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഫോർട്ട് എസി പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ കഴിഞ്ഞു വലത്തേക്കു തിരിഞ്ഞ ലോറിയുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. പിന്നീട് ലോറി ഉടമകളെയും ക്വാറികളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ലോറി തിരിച്ചറിഞ്ഞത്.
അതേസമയം മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നേമം പൊലീസ് കേസെടുത്തു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലന്റെ പ്രതികരണം.
English Summary ; The lorry and driver who endangered journalist Pradeep are in custody
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.