പ്രതിഭ സായി മിസ് കേരള

Web Desk
Posted on October 17, 2018, 2:28 pm
എറണാകുളം മെറിഡിയനില്‍ ഇമ്പ്രെസാരിയോ മിസ് കേരള-2018 മത്സരത്തിലെ മിസ് കേരള വിജയി പ്രതിഭ സായി (നടുവില്‍), ഫസ്റ്റ് റണ്ണറപ്പ് വിബിത വിജയന്‍ (വലത് വശം), സെക്കന്‍ഡ് റണ്ണറപ്പ് ഹരിത നായര്‍ (ഇടത് വശം) എന്നിവര്‍ സമീപം

കൊച്ചി: പറവൂര്‍ സ്വദേശി പ്രതിഭ സായി മിസ് കേരള കിരീടം ചൂടി. പാലക്കാട് സ്വദേശികളായ വിബിത വിജയന്‍ രണ്ടാം സ്ഥാനവും, ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി.
മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് ടൈറ്റില്‍ സിസ സോയ സ്വന്തമാക്കി. സിതാര വിജയനാണ് മിസ് ഇന്‍സ്റ്റാ ഫെയ്‌സ്. ദിവ്യ മാരിയറ്റ് സാലോയാണ് മിസ് ഫിറ്റ്‌നെസ്. സാനി സാബു മിസ് ടാലന്റഡ് ടൈറ്റില്‍ സ്വന്തമാക്കി. മിസ് ഷെഫ് ആയി റോസ്‌ലിന്‍ റോയിയെയും മിസ് ഫിലാന്ത്രോപിസ്റ്റായി നികിത തോമസിനെയും തിരഞ്ഞെടുത്തു.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രീതിഭല്ല, സിനിമാതാരം രാഹുല്‍ മാധവ്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഇമ്പ്രെസാരിയോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് മിസ് കേരള മത്സരത്തിന്റെ സംഘാടകര്‍.

കൈത്തറി മേഖലയ്ക്കു പ്രാധാന്യം നല്‍കുന്നതായിരുന്നു ഇത്തവണത്തെ മത്സരം. നാലു റൗണ്ടുകളിലായി നാലു മണിക്കൂറിലേറെ നീണ്ടുനിന്ന മത്സരത്തിലൂടെയായിരുന്നു മിസ് കേരള വിജയിയെ തിരഞ്ഞെടുത്തത്. മലയാളത്തിന്റെ സുന്ദരിപ്പട്ടം നിര്‍ണ്ണയിക്കുന്ന മിസ് കേരള മത്സരത്തിനു അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരക്കുന്ന വേദിയില്‍ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 22 മലയാളി പെണ്‍കുട്ടികളാണ് മത്സരിച്ചത്.