May 28, 2023 Sunday

Related news

May 25, 2023
May 18, 2023
May 18, 2023
May 7, 2023
May 5, 2023
May 4, 2023
May 2, 2023
April 30, 2023
April 30, 2023
April 27, 2023

ഭാര്യയേയും , രണ്ട് മക്കളേയും കൊന്ന് ഇന്ത്യാക്കാരനായ പ്രവാസി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 11:55 am

ഷാര്‍ജയില്‍ ഭാര്യയെയും,രണ്ട് മക്കളെയും കൊന്ന് ഇന്ത്യാക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. പതിനൊന്നാം നിലയില്‍ നിന്നാണ് ചാടി മരിച്ചത് 30 വയസ് തോന്നിക്കുന്നപ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് മരണം.

തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം പൊലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഇന്ത്യന്‍ കുടുംബമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വയസുള്ള മകനും, എട്ട് വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.കഴിഞ്ഞ ആറ് മാസമായി ഈ കെട്ടിടത്തിലാണ് കുടുംബം താമസിക്കുന്നതെന്ന് ഇവിടെ താമസിക്കുന്നവർ പറഞ്ഞു.

Eng­lish Summary:
Pravasi, an Indi­an, killed his wife and two chil­dren by jump­ing from a build­ing in Sharjah

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.