Monday
18 Feb 2019

മലയാളി നഴ്‌സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

By: Web Desk | Wednesday 23 January 2019 8:40 AM IST

കുവൈറ്റില്‍ മലയാളി നേഴ്‌സ് കാല്‍നട യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ചു.കാറിടിച്ചാണ് അപകടമുണ്ടായത്.  പത്തനംതിട്ട എലന്തൂര്‍ സ്വദേശിയായ സിജോ സണ്ണി ഇടിക്കുള (32) യാണ് മരിച്ചത്.

താമസ സ്ഥലത്ത് നിന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോകും വഴിയായിരുന്നു അപകടം. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നേഴ്‌സായിരുന്നു സിജോ.

2017 ഓഗസ്റ്റിലായിരുന്നു ലിനുവിന്റെ വിവാഹം. തിരുവനന്തപുരം കാട്ടക്കട സ്വദേശിനിയായ ലിനുവും ഇടയ്ക്ക് കുവൈറ്റിലെത്തി. ഈ അടുത്തിടെയാണ് അവർ നാട്ടിൽ എത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Related News