പ്രവാസി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

Web Desk
Posted on March 25, 2019, 8:34 am

ഷാര്‍ജ : ഷാര്‍ജയില്‍ ഹൃദയഘാതത്തെ തുടര്‍ന്നു കായംകുളം ഐക്യജംക്‌ഷന്‍ വെളുത്തടത്ത് ഹുസൈന്‍ (50) മരിച്ചു. താമസ സ്ഥലത്തു നിന്നു ജോലിക്കായി കമ്ബനിയിലേക്കു പോകുമ്ബോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.