ന്യൂയോര്‍ക്ക് ആസ്ഥാനമായി രൂപീകരിച്ച പ്രവാസി മലയാളി ഫെഡറേഷന് 2020–22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ജനുവരി 19 നു ചേര്‍ന്ന ആഗോള പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഗ്ലോബല്‍ പ്രസിഡണ്ട് സലിം. എംപി (ഖത്തര്‍), സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യുകെ), ട്രഷറര്‍ സ്റ്റീഫന്‍ (സൗദി) വൈസ് പ്രസിഡണ്ട് സാജന് പട്ടേരി (ഓസ്ട്രിയ) ജോ.സെക്രട്ടറി ജോസഫ് പോള്‍ (ഇറ്റലി), മീഡിയ കോര്‍ഡിനേറ്റര്‍ പിപി ചെറിയാന് (യുഎസ്എ), ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ അഡ്വ. പ്രേമ മേനോന് (മുംബൈ), അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ(സൗദി), വനിതാ കോര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍ (ഇറ്റലി)
ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഐക്യകണ്ഠേനയായിരുന്നുവെന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ചെയര്മാന് ഡോ. ജോസ് കാനാട്ട്, പ്രസിഡണ്ട് റാഫി പാങ്ങോട് എന്നിവര്‍ അറിയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് മുഖ്യരക്ഷാധികാരി ഡോ. മോന്‍സോണ്‍ മാവുങ്കല്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിന് നേതൃത്വം നല്കിയ വിവിധ രാജ്യങ്ങളിലെ ഭാരവാഹികള്‍, പ്രത്യേകിച്ച് മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ജിഷിന് പാലത്തിങ്കല്‍, മറ്റംഗങ്ങള്‍ എന്നിവര്‍ക്ക് റാഫി പാങ്ങോട് നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.