February 8, 2023 Wednesday

Related news

November 1, 2022
October 25, 2022
August 15, 2022
July 19, 2022
April 28, 2022
April 1, 2022
February 16, 2022
January 30, 2022
January 28, 2022
January 25, 2022

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ദുബായില്‍ കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചു

Janayugom Webdesk
കൊല്ലം
April 17, 2020 5:50 pm

കൊല്ലം സ്വദേശി ദുബായിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചു. കോവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോൾഡൻ പാലസിൽ പുരുഷോത്തമന്റെ മകൻ അശോക് കുമാറാണ്(47) മരിച്ചത്. നിരീക്ഷണത്തിലായതോടെ താമസിച്ചിരുന്ന മുറിയിൽ അശോകനെ കയറ്റിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇതേ തുടർന്നാണ് അശോകൻ ആത്മഹത്യ ചെയ്തത്. ദുബായിൽ കമ്പനിയിലെ ഫോർമാനായ അശോക് കുമാർ ഒരു വർഷം മുൻപാണ് നാട്ടിൽ വന്നിട്ടുപോയത്. ഇക്കഴിഞ്ഞ മാർച്ചിൽ നാട്ടിൽ വരാനിരുന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അശോക് കുമാറിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളെ പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ കൊവിഡ് ഉണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത കൈവരികയുള്ളു. നെഗറ്റീവായാൽ മൃതദേഹം നാട്ടിലെത്തിയ്ക്കാമെന്നാണ് ബന്ധുക്കൾ കണക്കുകൂട്ടുന്നത്. അടുത്ത ബന്ധു ദുബൈയിൽ അശോക് കുമാർ ജോലി ചെയ്തിരുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഭാര്യ: ഷീജ. മക്കൾ: സുജ, സൂരജ്. പിതാവ്: പുരുഷോത്തമൻ. മാതാവ്: ആനന്ദവല്ലി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.