പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിലെ റൗദയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പാലക്കാട് സ്വദേശി സജീർ (29)ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രി ഫുട്ബോൾ കളിക്കാൻ പുറത്തുപോയി തിരികെ വന്നശേഷമായിരുന്നു സംഭവമുണ്ടായത്.
കൂടെയുള്ള മറ്റ് ഡ്രൈവർമാരാണ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 2018 ഡിസംബറിലാണ് സജീർ കുവൈറ്റിൽ എത്തിയായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.