പ്രവാസി വാഹനാപകടത്തിൽ മരിച്ചു. അടുത്ത ആഴ്ച റിയാദിലേക്ക് മടങ്ങാനിരുന്ന. ചങ്ങനാശേരി വടക്കേക്കര കറുകപ്പള്ളി ബേബിച്ചായന്റെ മകൻ സോജസ് കുര്യാക്കോസ്(41) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ പാലാത്തറ ചിറയിൽ എംസി റോഡിലായിരുന്നു അപകടം നടന്നത്. ബൈക്കിൽ സഞ്ചരിക്കവെയ റോഡിൽ വീണുകിടന്ന കേബിളിൽ കുരുങ്ങി തെറിച്ചു വീണ് ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് മരിക്കുകയായിരുന്നു.
ബൈക്കിന്റെ ടയറിൽ കേബിൾ ചുറ്റുകയായിരുന്നു. നാട്ടുകാർ ഉടനെ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. 10 വർഷമായി റിയാദിൽ ജോലി ചെയ്ത് വരികയായിരുന്നു സോജസ്.
രണ്ട് മാസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. വടക്കേക്കര സെന്റ് മേരീസ് പള്ളി തിരുനാൾ കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
English summary : pravasi man accident death