ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് അറിയിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. കുളത്തൂപ്പുഴയില്‍ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവുമായി പ്രണയത്തിലായ കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശിയായ യുവതിയാണ് ഒന്നരയും അഞ്ചും വയസുളള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്.
യുവതിയുയെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് ദിവസങ്ങളായുളള അന്വേണത്തിലാണ് ആലപ്പുഴയിലെ ആംഡംബര റിസോള്‍ട്ടില്‍ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയത്. വിദേശത്തു നിന്ന് എത്തിയ യുവതിയുടെ ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തു.
പൊലീസ് പിന്‍തുടരുന്നതറിഞ്ഞ് കീഴടങ്ങാന്‍ സന്നദ്ധത അറിയിക്കുകയും തന്ത്രത്തില്‍ പോലീസ് വിളിച്ച് വരുത്തകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പൊലീസ് കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. കുടുംബത്തോടൊപ്പം കഴിയാതെ കുളത്തൂപ്പുഴ ജംഗ്ഷനില്‍ വാടക വീടെടുത്തായിരുന്നു യുവതി കാമുകനുമായി അടുപ്പം കൂടിയിരുന്നത്. പലതവണ ബന്ധുക്കള്‍ വിലക്കിയിട്ടും യുവതി രഹസ്യബന്ധം തുടരുകയും ഒടുവില്‍ കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
English summary: Pravasi man wife missing case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.