അച്ഛന് ‘കണ്ണായി’ ഈ മകള്‍ …

Web Desk
Posted on November 13, 2019, 11:26 am

വയനാട്: പെൺമക്കൾക്ക് എന്നും പ്രിയം അച്ഛൻമാരോടാണ്, അച്ഛനാകട്ടെ പെണ്മക്കളോട് പ്രത്യക വാത്സല്യവും. ഇവിടെയും നിറയുന്നത് ആ സ്നേഹം തന്നെയാണ്  സ്വന്തം പിതാവിന് ‘കണ്ണായി’ മാറിയ മകൾ . വയനാട് കാവുംമന്ദം പുത്തൻമിറ്റം കോളനിയിലെ കേളുവിനാണ് മകൾ പ്രവീണ കണ്ണുകളായി മാറിയത്. ഈ അച്ഛൻ ഇന്ന് ലോകം കാണുന്നത് മകളുടെ കണ്ണുകളിലൂടെയാണ്.

മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കാലത്തെ മാതൃക കൂടിയാണ് ഈ മകൾ. അച്ഛനെ കേരള ചരിത്രം പഠിപ്പിക്കുകയാണ് മകൾ. വീട്ടുമുറ്റത്ത് കാഴ്ചയൊരുക്കി നിറയെ പൂക്കൾ. കാഴ്ചയില്ലങ്കിലും മുറ്റത്തെ പൂക്കളേയും പൂമ്ബാറ്റകളേയും കേളു കാണുന്നുണ്ട്. പിച്ചവെക്കുന്ന കാലത്താണ് കേളുവിന് കാഴ്ച ശക്തി നഷ്ടമായത്.

ഇരുട്ടുനിറഞ്ഞ ജീവിതത്തിൽ പിന്നീട് താങ്ങായത് മകളാണ്. അഞ്ച് വയസുമുതലാണ് അച്ഛന്റെ കാഴ്ചയായി മകൾ മാറിയത്. പുറത്തേക്കു പോകുമ്ബോഴല്ലാം അച്ഛനെ കൂടെ കൂട്ടും. അങ്ങാടിയിലും ആഘോഷവേളകളിലും കൊണ്ടുപോകും. എല്ലാ ദിവസവും പാടത്തും പറമ്ബിലൂടെ നടക്കും. കണ്ടകാര്യങ്ങളൊക്കെ അതേ പടി പറഞ്ഞുകൊടുക്കും. അവരുടെ മാത്രം ലോകമാണ് ഈ യാത്രകൾ. ഈ അച്ഛനെയും മകളെയും വാഴ്ത്തുകയാണ് സോഷ്യൽമീഡിയ. മാതാപിതാക്കളെ ഉപേകഷിക്കുന്ന മക്കളുടെ ഈ കാലത്ത് കേളുവും മകൾ പ്രവീണയും മനസിൽ പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും കുളിർമ്മ പകരുന്ന കാഴച്ചയാണ്.