19 April 2024, Friday

Related news

April 19, 2024
April 16, 2024
April 15, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024

കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
October 27, 2021 7:01 pm

കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. തിരുവനന്തപുരം മെഡക്കല്‍ കോളജില്‍ വച്ചാണ് സംഭവം. പിആര്‍ഡിയിലെ ഉദ്യോഗസ്ഥനായ ജി വിനോദ് കുമാറാണ് പിടിയിലായത്.മെഡിക്കല്‍ കോളജിന് സമീപം വെച്ച് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്.

സർക്കാരിന് വേണ്ടി പ്രോഗ്രാമുകൾ നിർമ്മിച്ച് നൽകുന്ന “ മ — മെഗാ മീഡിയ ” എന്ന സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ ചെയ്ത് നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ മാറി നൽകാനുണ്ടായിരുന്നു. ഈ തുക മാറി നൽകുന്നതിന് വേണ്ടി സ്ഥാപന ഉടമയായ രതീഷ് പല പ്രാവശ്യം വിനോദ് കുമാറിനെ സമീപിച്ചുവെങ്കിലും ബിൽ മാറി നൽകാതെ മടക്കി അയയ്ക്കുകയാണുണ്ടായത്. ഒടുവിൽ 15 % തുകയായ 3.75 ലക്ഷം രൂപ നൽകാമെങ്കിൽ ബിൽ മാറി നൽകാമെന്ന് വിനോദ് കുമാർ അറിയിക്കുകയും ഇക്കാര്യം രതീഷ് വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. 

തുടർന്ന് വിജിലൻസ് ദക്ഷിണ മേഖല പോലീസ് സൂപ്രണ്ട് ജയശങ്കറിന്റെ നിർദ്ദേശാനുസരണം വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി കൈക്കൂലി കൈപ്പറ്റിയ സമയം വിനോദ് കുമാറിനെ കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

Eng­lish Sum­ma­ry : prd offi­cer arrest­ed dur­ing receiv­ing bribe

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.