കോവിഡ് 19 മാനദണ്ഡങ്ങള്‍ക്ക് അകത്ത് നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചാവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലത്ത് സാധാരണ പനിയും പകര്‍ച്ചാ വ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടും പൊതുയിടങ്ങളും ശുചിയായി സൂക്ഷിക്കണം. ഹോട്ട്സ്പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത അകലം പാലിച്ച് അഞ്ചില്‍ കുറവ് ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആലോചിക്കണമെന്നും ഇതിനായി അതിഥി തൊഴിലാളികളെ ഉപയോഗിക്കാമെന്നും യോഗത്തില്‍ പറഞ്ഞു. കരമാലിന്യങ്ങള്‍ ഓടകളിലും അഴുക്ക് ചാലുകളിലും നിക്ഷേപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാലിന്യം നീക്കം ചെയ്ത് പ്രദേശികമായി സംസ്കരിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്ക്കരണം നടത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എതെങ്കിലും തരത്തിലുള്ള പനി വന്നാല്‍ സ്വയംചികിത്സ പാടില്ലെന്നും ഡെങ്കിപ്പനി, എച്ച്1എൻ1, എലിപ്പനി എന്നിവ വരാതിരിക്കാൻ പരിസര ശുചീകരണം പ്രധാനമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം എന്നിവയ്ക്കെതിരെയും ജാഗ്രത വേണമെന്നും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലെ കൊതുക് നിര്‍മ്മാജനം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാട്ടിലുളള മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കുന്നതിനുള്ള സംവിധനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടിപി രാമകൃഷ്ണൻ, ജെ മെഴ്സിക്കുട്ടിയമ്മ, പ്രൊഫ. സി രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
English Summary: pre-monsoon cleaning in Kerala.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.