കോറോണ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുണ്ട്.
നിലവിലൽ 16 രാജ്യങ്ങളിലായി 185 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ നിയന്ത്രണങ്ങളും നീട്ടിയത്.മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
നിലവില്‍ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബോട്സ്വാന, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, ഹോങ്കോംഗ്, ഇസ്രായേൽ, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, യുകെ എന്നീ രാജ്യങ്ങളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
english summary;precautionary measure in the country, the regulation has been extended till December 31
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.