കേരള മനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത നടന്നിട്ട് ഏതാനും ദിവസങ്ങളേ ആകുന്നുള്ളൂ. കണ്ണൂരിൽ ഒന്നര വയസുള്ള വിയാൻ എന്ന കുഞ്ഞിനെ സ്വന്തം അമ്മ കടലിൽ എറിഞ്ഞ് കൊന്നതിന്റെ നടുക്കുന്ന ചർച്ചകൾ തന്നെയാണ് സോഷ്യൽ മീഡിയയിലും സജീവമായി നടക്കുന്നത്. കുട്ടിയുടെ അമ്മ ശരണ്യയ്ക്ക് നേരേ തന്നെയാണ് കുറ്റപ്പെടുത്തലുകൾ ഏറെയും. കുട്ടിനെ ഞങ്ങൾക്ക് തന്നുകൂടായിരുന്നോ പൊന്നു പോലെ നോക്കില്ലായിരുന്നോ തുടങ്ങിയ കമന്റുകൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ എല്ലാം. എന്നാൽ ഇതിനെക്കുറിച്ച് ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മയായ പ്രീത എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.
ആ കുട്ടിയെ ഇങ്ങു ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു ഞങ്ങള്‍ നോക്കിയേനേം ന്നൊക്കെ ഡയലോഗ് കണ്ടു. ലേശം ഉളുപ്പു നല്ലതാ മനുഷ്യരെ. ഓട്ടിസം ഉള്ള ഒരു കുട്ടിയെ ഏല്‍പ്പിച്ചു ഒന്നു മൂത്രമൊഴിക്കാന്‍ പോകാന്‍ പോലും ഞാന്‍ ഈ ജീവിതത്തില്‍ ഒരാളെ കണ്ടിട്ടില്ല. അവനെ ഒരു കയ്യില്‍ മുറുകെ പിടിച്ചു ഓടല്ലുമോനെ അമ്മ ഒന്നു മൂത്രമൊഴിച്ചോട്ടെന്നു യാചിച്ചിട്ടുണ്ട്.
ഈ നാട്ടില്‍ തന്നെ അല്ലെ ഒരിക്കല്‍ AIDS ബാധിതരായ മാതാപിതാക്കളുടെ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതന്നു പറഞ്ഞു മറ്റു മാത്യകാ രക്ഷകര്‍ത്താക്കള്‍ സമരം ചെയ്തത്. ഓട്ടിസ മോ ഹൈപ്പര്‍ ആക്ടിവിറ്റി യോ ഉള്ള കുട്ടികളുടെ അമ്മമാരോട് ചോദിക്കണം ‘ അവളെ കൊല്ലാന്‍ ഞങ്ങള്‍ക്കു തരണമെന്നലറുന്ന ‘ രൂപഭാവങ്ങളുള്ള കുലപ്പെണ്ണുങ്ങളുടെ മനോഭാവം….
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.