Web Desk

ബിലാസ്പൂര്‍

June 06, 2020, 2:37 pm

സ്ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പ് കഴിച്ച പശുവിന്റെ വായ തകര്‍ന്നു

Janayugom Online

കേരളത്തിൽ ഗർഭിണിയായ ആനയെ പടക്കങ്ങളുപയോഗിച്ച് കൊന്നത് ദേശീയ പ്രകോപനം സൃഷ്ടിച്ചു. ഇപ്പോൾ ഹിമാചലിലെ ബിലാസ്പൂർ ജില്ലയിൽ നിന്നുമാണ് സമാനമായ ഒരു സംഭവം പുറത്തുവന്നിരിക്കുന്നത്. ഗോതമ്പ് മാവിൽ പൊതിഞ്ഞ പടക്കം ഗർഭിണിയായ പശുവിന്റെ വായിൽ ഇരുന്നു പൊട്ടിയത്. മെയ് 26 ന്  ബിലാസ്പൂരിലെ ജണ്ടുട്ട പ്രദേശത്താണ് സംഭവം.

ആനയുടെ കൊലപാതകം പുറത്ത് വന്നതിന് പുറകെ പരുക്കേറ്റ പശുവിന്റെ ചിത്രങ്ങളും വൈറലായി. പശുവിനെ പരിക്കേൽപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. നിലവിലെ കേസിൽ ആലു ബോംബ് എന്ന ഉയർന്ന സ്ഫോടനാത്മകമായ പടക്കം ഗോതമ്പ് മാവിനുള്ളിൽ വെച്ചിരുന്നതായും പശു ഇതെടുത്തു ചവച്ചപ്പോൾ പൊട്ടിത്തെറിക്കുകയും തുടർന്ന്  വായിൽ പരിക്കേൽക്കുകയും ചെയുകയുമായിരുന്നു  എന്ന്‌  ബിലാസ്പൂർ എസ്പി ദിവാകർ ശർമ അറിയിച്ചു.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 286 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ പ്രധാന പ്രതികളുടെയും മറ്റ് ആളുകളുടെയും പങ്ക് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിളകളെ നശിപ്പിക്കുന്ന  വന്യമൃഗങ്ങളെ കൊല്ലാൻ കർഷകർ സാധാരണയായി ഗോതമ്പ് മാവ് പന്തു രൂപത്തിൽ ആക്കി അതിൽ പടക്കം നിറച്ചു വെക്കാറുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കാട്ടു പന്നികളെ കൊല്ലാൻ വന്യ മൃഗങ്ങളെ വേട്ടയാടുന്നവരും സമാനമായ സാങ്കേതികവിദ്യ ഉപയോഗികുന്നുണ്ടെന്ന്‌ വനം വകുപ്പ്  ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ചിലപ്പോൾ വളർത്തുമൃഗങ്ങളും മറ്റു മൃഗങ്ങളും ഇത്തരം തന്ത്രങ്ങൾക് ഇരയാകുന്നത്.

Eng­lish Summary:

You may also like this video