Web Desk

പാലക്കാട്​

June 05, 2020, 4:41 pm

ഗര്‍ഭിണിയായ ആനയുടെ കൊലപാതകം: ഒരു പ്രതി പിടിയില്‍

Janayugom Online

തേങ്ങയില്‍ സ്ഫോടകവസ്തു നിറച്ച് ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ പിടിയിലായി. ടാപ്പിംഗ് തൊഴിലാളി വില്‍സണാണ് പിടിയിലായത്. വനംവകുപ്പിന്റെ തെളിവെടുപ്പ് തുടരുകയാണ്. കെണിവച്ചത് വന്യമൃഗങ്ങളുടെ ഇറച്ചിക്കായി എന്നാണ് വില്‍സണ്‍ മൊഴി നല്‍കിയിട്ടുള്ളത്.

തേങ്ങയിലാണ് കെണിയൊരുക്കിയതെന്ന് അന്വേഷണസംഘം തെളിവെടുപ്പില്‍ കണ്ടെത്തി. കെണിയൊരുക്കിയ എസ്റ്റേറ്റ് ഉടമയും മകനും ഒളിവിലാണ്.സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. നിലവിലെ നടപടികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

eng­lish sum­ma­ry: preg­nant-ele­phant mur­der, one arrested
You may also like this video