വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്ന ഗർഭിണികളെയും ചെറിയ കുട്ടികളെയും ക്വാറന്റെെനിൽ നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. ഗർഭിണികൾക്ക് അവരുടെ വീടുകളിലേക്ക് പോകാം. ചെറിയ കുട്ടികളെയും ക്വാറന്റെെനിൽ നിന്ന് ഒഴിവാക്കുന്നു. മറ്റ് രോഗമുള്ളവരെ പൊതുവായ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം ക്വാറന്റെെൻ സംബന്ധിച്ച തീരുമാനമെടുക്കും. ഇവർ ഒഴികയുള്ളവരെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
പ്രവാസികൾ നാളെ മുതൽ കേരളത്തിലേക്ക് മടങ്ങി വരുകയാണ്. സിവിൽ വ്യയോമയാന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികൾ തിരികെ എത്തുന്നത്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും രണ്ട് വിമാനങ്ങളാണ് നാളെ എത്തുന്നത്. താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം പ്രവാസികൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ENGLISH SUMMARY: pregnant ladies and children were avoided from quarantine
YOU MAY ALSO LIKE THIS VIDEO