March 23, 2023 Thursday

സഹായത്തിന് ആരുമില്ല, നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നഴ്സുമാര്‍

Janayugom Webdesk
റിയാദ്
May 4, 2020 9:16 am

കോവിഡ് കാലത്ത് രാപ്പകലുറക്കമില്ലാതെ കര്‍മ മേഖലയില്‍ ഉണര്‍ന്നിരിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഏറെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് ഇവര്‍ കടന്നു പോകുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ഇപ്പോള്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നഴ്സുമാര്‍.

റിയാദിൽ നിന്ന് മാത്രം നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് എൺപതിലധികം മലയാളി നേഴ്‌സുമാരാണ്. കൂടാതെ സൗദിയുടെ ഉള്‍ഗ്രാമങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി ഗർഭിണികളായ നേഴ്‌സുമാരും നാട്ടിൽ പോകാൻ കഴിയാതെ നിസ്സഹായാവസ്ഥയിലാണ്.  പലരും പ്രസവത്തിന് നാട്ടില്‍വരാന്‍ യാത്രാ ടിക്കറ്റ് വരെ ബുക്ക് ചെയ്തിരിക്കവെയാണ് ഇത്തരമൊരു അടച്ചുപൂട്ടല്‍ രാജ്യത്തുള്‍പ്പെടെ ഉണ്ടായത്. ഒരു സഹായത്തിനോ പ്രസവ ശൂശ്രൂഷയ്ക്കോ ആരും തന്നെ ഇല്ലെന്നും ഇവിടെ തുടരുക പ്രയാസകരമാണെന്നുമാണ് ഈ മലയാളി നഴ്സുമാര്‍ക്ക് പറയാനുള്ളത്.

Eng­lish Sum­ma­ry: preg­nant malay­ali nurs­es want to return

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.