സൗദിയിലുളള ഗർഭിണികളായ നഴ്‌സുമാർക്ക് സഹായമെത്തിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഡീൻ കുര്യാക്കോസ് എംപി നൽകിയ ഹർജിയിലാണ് കോടതി കേന്ദ്രസർക്കാരിന്റെ നോഡൽ ഓഫിസർക്ക് കോടതി നിർദേശം നല്കിയത്. കോവിഡ് വ്യാപനത്തോടെ പ്രസവ തീയതി അടുത്ത മിക്കവരും സഹായമില്ലാതെ ദുരിതത്തിലാണ്. നിലവിൽ കഴിയുന്ന സ്ഥലങ്ങളിൽ നിന്ന് ദൂരെയുളള ആശുപത്രിയിലേക്ക് മാറ്റുമെന്ന അറിയിപ്പും കൂടി എത്തിയതോടെ നഴ്‌സുമാർ ആശങ്കയിലാണ്. പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് കോവിഡ് മൂലം നഴ്‌സുമാർ സൗദിയിൽ കുടുങ്ങിയത്. ഹർജി അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.
ENGLISH SUMMARY: Pregnant nurses in Saudi should seek help
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.