ഗര്‍ഭിണിയായ ആടുകളെ കഴുത്ത്‌ ഞെരിച്ചു കൊന്ന നിലയില്‍

Web Desk
Posted on November 18, 2019, 12:05 pm

തിരുവനന്തപുരം: ഗര്‍ഭിണിയായ രണ്ട് ആടുകളെ കഴുത്ത്‌ ഞെരിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പകല്‍ മേയാന്‍ വിട്ട ആടുകള്‍ തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആടുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കണ്ണാടി പുളിയപ്പന്‍തൊടി അയക്കാട് വീട്ടില്‍ രാജന്റെ ആടുകളാണ് ചത്തത്. ഒരു ആടിനെ പാടത്ത് കൈയും കാലും നാവും ഉള്‍പ്പെടെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച്‌ കൊന്ന നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മറ്റൊരു ആടിനെയും ഇതേ രീതിയില്‍ കൊന്നശേഷം കനാലിലിട്ടിരുന്നു. മൃഗങ്ങളെ ക്രൂരമായി കൊന്നതിന് കുഴല്‍മന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.