വീട്ടുവാടക കൊടുക്കാൻ പണമില്ല ഗർഭിണിയായ സ്ത്രീ അടക്കമുള്ള കുടുംബം നടന്നത് മൂന്ന് ദിവസം. കർണ്ണാടകയിലെ ചല്ലക്കരയിലെ ജോലി സ്ഥലത്ത് നിന്ന് പ്രകാശം ജില്ലയിലെ പോഡിലി ഗ്രാമത്തിലെത്താന്‍ ഭര്‍ത്താവ്, കുട്ടി, രണ്ട് ബന്ധുക്കള്‍ എന്നിവരടങ്ങുന്ന കുടുംബം നടന്നത്.
പോഡിലി സ്വദേശിയായ കൃപാനന്ദും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുമാണ് കര്‍ണാടകത്തില്‍ നിന്ന് ആന്ധ്രയിലേക്ക് യാത്ര തിരിച്ചത്. ചാലക്കരെയില്‍ ദിവസവേദനത്തിനു ജോലിചെയുകയായിരുന്നു യുവതിയുടെ കുടുംബം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടു പട്ടിണിയിലായി. വരുമാനം നഷ്ടമായതോടെ വാടകയും മുടങ്ങി. വാടക കുടിശികയായതോടെ വീട്ടുടമ വീടൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതെന്ന് കൃപാനന്ദ് പറയുന്നു. അനന്തപൂരിലെത്തുന്നതിനുമുമ്ബ് 135 കിലോമീറ്റര്‍ സഞ്ചരിച്ചു. റോഡരികില്‍ തളര്‍ന്നിരുന്ന കുടുംബത്തെ കണ്ട് പദ്മാവതി എന്ന സ്ത്രീ അവരുടെ ദുരവസ്ഥ അറിഞ്ഞു ഭക്ഷണം വാങ്ങി പൊലിലിയിലേക്ക് വാഹന സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു. ഞായറാഴ്ച പൊലീസ് സൂപ്രണ്ടില്‍ നിന്ന് വാഹന പെര്‍മിറ്റ് വാങ്ങി ഇവര്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. യുവതിയുടെ സഹായം കൊണ്ട് മാത്രമാണ് തങ്ങള്‍ എത്തിയതെന്നും നിരവധി പേര്‍ കര്‍ണാടക ആന്ധ്രാ അതിര്‍ത്തിയില്‍ നരക തുല്യമായ ജീവിതം തള്ളി നീക്കുകയാണെന്നും കൃപാനന്ദ് പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.