യുപിയിൽ ആൺകുട്ടിയാണോയെന്നറിയാൻ പൂർണ്ണ ഗർഭിണിയുടെ വയർ കത്തിയുപയോഗിച്ച് കുത്തി കീറി; ഭർത്താവ് അറസ്റ്റിൽ

Web Desk

ബദൗണ്‍

Posted on September 20, 2020, 3:12 pm

ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയില്‍ പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയുടെ വയര്‍ കത്തിയുപയോഗിച്ച് കീറിയതായി റിപ്പോര്‍ട്ട്. ജനിക്കാനിരിക്കുന്നത് ആണ്‍കുട്ടിയാണോ എന്നറിയാന്‍ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

35 കാരിയായ യുവതിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. നേക്പൂര്‍ സ്വദേശിയായ പന്നലാലിന്റെ ഭാര്യയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനമേല്‍ക്കേണ്ടിവന്നത്. ഏഴ് മാസം പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; preg­nant woman was stabbed in knife

You may also like this video;