ഈ കോവിഡ് കാലം ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ കരുതല്‍ വേണ്ട സമയമാണ്. പ്രത്യേകിച്ച് പുറം നാടുകളില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന ഗര്‍ഭിണികള്‍ ഒരുപാട് മുന്‍കരുതലുകള്‍ യാത്രയ്ക്ക് മുന്‍പും ശേഷവും എടുക്കേണ്ടതുണ്ട്.
കയ്യില്‍ ഒന്നു രണ്ടു പേനകള്‍ നിര്‍ബന്ധമായും കരുതണം. ദുബായ് എയര്‍പോര്‍ട്ടിലും, കൊച്ചിയിലും എയര്‍ ഇന്ത്യ ഫ്ലൈറ്റിവുമെല്ലാം പേന വളരെ അത്യാവശ്യമാണ്. അപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് വാങ്ങാനോ കൊടുക്കാനോ മുതിരരതുത്. കൊടുത്താല്‍ തന്നെ തിരിച്ചു വാങ്ങേണ്ടതില്ല.
കയ്യില്‍ ഒരു ബാഗ് കരുതുക അതില്‍ ഗ്ലൗസ്, സാനിറ്റൈസര്‍, എന്നിവ കുരുതണം. ദുബായ് എയര്‍പോര്‍ട്ടില്‍ കയ്യില്‍ നിന്ന് രക്തമെടുത്ത് ആന്റിബോഡി പരിശോധന നടത്തും അതിനു ശേഷം നേരത്തേ ഉപയോഗിച്ച ഗ്ലൗസ് ധരിക്കാതിരിക്കുക. ഒന്നു രണ്ടെണ്ണം അധികം കരുതുക. എവിടെയെങ്കിലും സ്പര്‍ശിച്ചാല്‍ ഗ്ലൗസ് ഊരാതെ തന്നെ സാനിറ്റൈസര്‍ ഫപയോഗിച്ച് ശുചിയാക്കുക. ശരീരം മുഴുവന്‍ ആവരണം ചെയ്യുന്ന കിറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക. അല്ലാത്തപക്ഷം കണ്ണും ചെവിയും തലയും ഒരു കാരണവശാലും മറയ്ക്കാതിരിക്കരുത്.
എയര്‍പോര്‍ട്ടില്‍ വച്ചോ ഫ്ലൈറ്റിൽ വച്ചോ മാസ്ക് ഒരു കാരണ വശാലും മുഖത്ത് നിന്ന് എടുക്കരുത്. നല്ല ക്വാളിറ്റിയുള്ള N95 മാസ്ക് തന്നെ വാങ്ങണം. 2 എണ്ണം കയ്യിൽ വയ്ക്കുക. എയര്‍പോര്‍ട്ടില്‍ വച്ചോ വിമാനത്തിൽ വച്ചോ കൈകൾ മുഖത്തോ കണ്ണിലോ സ്പർശിക്കാതെ നോക്കണം.
എയര്‍പോര്‍ട്ടിലോ വിമാനത്തിലോ ഉള്ള ശുചിമുറി ഉപയോഗിക്കരുത്. ഇനി അഥവാ ഉപയോഗിച്ചാൽ ബാത്ത് റൂമിൻ്റെ അകത്ത് കയറുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകകൾ അണു വിമുക്തമാക്കുക.
ടിക്കറ്റ് എടുത്തതിന് ശേഷം എയര്‍ ഇന്ത്യ നിങ്ങളുടെ മെയില്‍ ഐഡി യിൽ 3 ഫോം അയച്ച് തരും അത് പ്രിന്റ് എടുത്ത് റൂമില്‍ വച്ച് തന്നെ പൂരിപ്പിക്കണം. അതിൽ ഒരു ഫോം ദുബായ് എയര്‍പോര്‍ട്ടിൽ കൊടുക്കണം, എല്ലാ കാര്യങ്ങളും പറഞ്ഞ് തരാൻ അവിടെ സ്റ്റാഫ് ഉണ്ട്.
ഒരു പാട് ആളുകൾ വളരെ അശ്രദ്ധമായിട്ടാണ് പെരുമാറുന്നത്, സമൂഹ അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്.വിമാനത്തിൽ ഉള്ളവരോട് സംസാരിക്കാൻ നിക്കരുത് അവർ പോസിറ്റീവാണോ ഇല്ലയോ എന്ന് നമുക്കറിയില്ല.ഭക്ഷണം നന്നായി കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങുക. ഫ്ലൈറ്റിൽ ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക. ഒരു കുപ്പി വെള്ളം കൈയ്യിൽ കരുതുക..
കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവരെ ഓടി നടക്കാനോ എവിടെയും സ്പർശിക്കാനോ അനുവദിക്കാതെ കൂടെ തന്നെ ഇരുത്തുക.ഇന്ത്യൻ എയര്‍പോര്‍ട്ടിൽ എത്തിയാൽ ഒരു ഫോം പൂരിപ്പിക്കണം. പിന്നെ എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവിടെ അറിയിക്കണം.
വീട്ടിൽ എത്തിയതിന് ശേഷ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് ടെസറ്റ് ചെയ്യണം എത്തിയതിന് ശേഷം ഉള്ള കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ചെയ്യണം.വീട്ടിൽ എത്തിയതിന് ശേഷം വീട്ടുകാരുമായി ഇടപഴകരുത്.സെല്‍ഫ് ക്വാറന്റൈന് നിർബന്ധമായും തുടരുക.
English Summary: pregnant women Coming to home from UAE must know these things
You may also like this video