രാജ്യത്ത് ഇനി ഗർഭിണികൾക്കും കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചു. നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി.
കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ നേരത്തെ ഗർഭിണികൾക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇവരിലും രോഗബാധ പടരുന്ന സാഹചര്യത്തിൽ വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം വിദഗ്ധ നിർദ്ദേശം തേടുകയും, പഠനം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവർക്കും വാക്സിൻ നൽകാൻ തീരുമാനമായത്.
താത്പര്യമുള്ള ഗർഭിണികൾക്ക് കൊവിൻ ആപ്പ് മുഖേനയോ, കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ വാക്സിനായി രജിസ്റ്റർ ചെയ്യാം. നിലവിൽ രാജ്യത്ത് നൽകിവരുന്ന നാല് വാക്സിനുകളിൽ ഏതും സ്വീകരിക്കാം. ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിനായി ആരോഗ്യപ്രവർത്തകർക്ക് ഉടൻ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ ലക്ഷണങ്ങൾ പ്രകടമാകുന്ന ഗർഭിണികളുടെ ആരോഗ്യനില സങ്കീർണമാകുന്നതിനുള്ള സാദ്ധ്യത
കൂടുതലാണ്. ഉയർന്ന രക്തസമ്മർദ്ദം, തടി, എന്നിവയുള്ളവരിലും, 35ന് മുകളിൽ പ്രായമുള്ളവരിലും മരണത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
English summary; Pregnant women in India now eligible for COVID-19 vaccination
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.