കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ അശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് വൈദ്യോപദേശം തേടണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി യാതൊരു സമ്ബര്‍ക്കവും പുലര്‍ത്തരുത്. പനി, ചുമ ഉള്ളവരില്‍ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം.
കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങള്‍ക്ക് വിളിക്കാം:
ഡോ.ശിവകുമാരി 9497622682
ഡോ.സിദ്ധി 9495148480
ഡോ.സിമി ദിവാന്‍ 9895066994
ഡോഈന 8606802747
ഡോ.ബിന്ദു.പി.എസ് 944774909
ഡോ.രോഷ്‌നി 7012311393
ഡോ. ബിനി കെ.ബി 9895822936
ഡോ.പ്രബിഷ എം 9447721344
ഡോ.അപര്‍ണ്ണ 8281928963
ഡോ. ടിന്റു 9446094412.
English summary: Pregnant women should avoid hospital visits; The service will be at home
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.