Monday
25 Mar 2019

നിത്യഹരിതനായകൻ ഓർമ്മയായിട്ട് 29 വർഷം; ഓർമ്മകൾ ചിത്രങ്ങളിലൂടെ

By: Web Desk | Tuesday 16 January 2018 10:59 AM IST


രാജേഷ് രാജേന്ദ്രൻ

ലോകത്ത് മലയാള സിനിമയുടെ യശസ്സ് തങ്ക ലിപികള്‍കൊണ്ട് എഴുതപ്പെട്ട മഹാനടന്‍ ചിറയിന്‍കീഴിന്‍റെ  ഓമനപുത്രന്‍ പ്രേം നസീര്‍ വിട്ടപിരിഞ്ഞിട്ട് 29 വര്ഷം.

ചിറയിന്‍കീഴ് ആക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 16നാണ് പ്രേം നസീറിന്റെ ജനനം. ശാര്‍ക്കര ദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീചിത്തിര വിലാസം സ്‌കൂളിലാണ് പ്രാഥമി ക വിദ്യാഭ്യാസം നടത്തിയത്. അബ്ദുല്‍ ഖാദര്‍ എന്ന പേര് മാറ്റി പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം നടത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു.

സിനിമയിലുളള അരങ്ങേറ്റവും  മലയാള സിനിമാ നായക സ്ഥാനത്തേക്കുളള നസീറിന്‍റെ അഭിനയകാലം വളരെ ചെറുതായിരുന്നു.സിനിമയിലെ നായക സങ്കല്‍പങ്ങള്‍ വെളളിത്തിരയിലൂടെ പുതു ജീവന്‍ നല്‍കിയപ്പോള്‍ അത് മലായാള സിനിമയുടെ വളര്‍ച്ചയുടെ നാഴികകല്ലായി.

107 ചിത്രങ്ങളില്‍ ഷീലയുടെ കൂടെ നായകനായി അഭിനയിച്ചു. 672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്. 107 ചിത്രങ്ങളില്‍ ഒരേ നായികക്കൊപ്പം നായകനായി അഭിനയച്ചതില്‍ ഗിന്നസ് റെക്കോഡും നേടി.

1952 ല്‍ തുടങ്ങി 1989 ജനുവരി 16 ന് സംഭവബഹുലമായി സിനിമയ്ക്ക് വേണ്ടതെല്ലാം നേടി ഒടുവില്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമായി പ്രം നസീര്‍ മാറി.