5 December 2025, Friday

Related news

December 4, 2025
November 28, 2025
November 28, 2025
November 28, 2025
November 28, 2025
November 28, 2025
November 23, 2025
November 20, 2025
November 20, 2025
November 4, 2025

ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു;ആറന്മുള ഉത്രട്ടാതി ജലോത്സവം 18ന്

Janayugom Webdesk
ആറന്മുള
September 12, 2024 9:26 pm

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള 18ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയാറിന്റെ നെട്ടായത്തില്‍ നടക്കും.ഇത്തവണ നെഹ്‌റു ട്രോി വള്ളം കളിയുടെ മാതൃകയിലാണ് ജലമേള നടക്കുന്നത്.ആദ്യം എ ബാച്ച് വള്ളങ്ങളുടെ മത്സര വള്ളം കളിയും അതിന് ശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സര വള്ളംകളിയുമാണ്.ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‍ ടൈമിങ്ങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി നടത്തുന്നതെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെവി സാംബദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫിനിഷിംഗ് പോയിന്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഫിനിഷില്‍ ഓരോ വള്ളവും ഫിനിഷ് ചെയ്ത സമയം രേഖപ്പെടുത്തും.അത് ഡിസ്‌പ്ലേ ബോര്‍ഡില്‍ കാണാന്‍ കഴിയും.

ജലഘോഷയാത്രയില്‍ എല്ലാ പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 50 പള്ളിയോടങ്ങളും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.