ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയയായി.ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായാണ് ശുക്ലയും സംഘവും ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയായി. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 5.55‑നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കൃത്യമായ വിക്ഷേപണം ഉറപ്പാക്കാന്‍ റോക്കറ്റിന്റെ പാതയിലെ കാലാവസ്ഥാ സാഹചര്യങ്ങളടക്കം നിരീക്ഷിച്ച് വിവരങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
The Ax‑4 crew and SpaceX teams completed a full rehearsal of launch day activities ahead of liftoff on Tuesday pic.twitter.com/MEhuTdeuDf
— SpaceX (@SpaceX) June 8, 2025
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യക്കാരനായ ഒരു ബഹിരാകാശ യാത്രികൻ ബഹിരാകാശത്ത് എത്തുക. അമേരിക്കയില്‍ നിന്നുള്ള മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാോഷ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി എന്നിവരാണ് സഹയാത്രികര്‍. 1984‑ല്‍ റഷ്യന്‍ സോയൂസ് ടി-11ല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം 41 വര്‍ഷം കഴിഞ്ഞാണ് ഈ ദൗത്യം പറന്നുയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.